K Raman Pillai Exclusive Interview | Oneindia Malayalam

2021-03-23 1

K Raman Pillai Exclusive Interview
കോലീബി സഖ്യത്തിൽ ഒ രാജഗോപാലിന് തെറ്റിദ്ധാരണ സംഭവിച്ചതായി മുതിർന്ന ബിജെപി നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന കെ രാമൻപിള്ള.രാജഗോപാലിൻ്റെ പ്രസ്താവനയെ ഒറ്റപ്പെട്ട സംഭവമായി കാണാനാണ് താൻ ആഗ്രഹിക്കുന്നത്.കോലീബി സഖ്യം നടന്നുവെന്ന് അവകാശപ്പെടുമ്പോൾ താൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായിരുന്നുവെന്നും രാമൻപിള്ള പറഞ്ഞു.ബാലശങ്കറിൻ്റെ സിപിഎം ബിജെപിയിൽ ഡീലെന്നുള്ളതിൽ തെളിവുണ്ടെങ്കിൽ പാർട്ടി ഗൗരവത്തിലെടുത്ത് പരിശോധിക്കണം.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമവിരുദ്ധമായ കാര്യങ്ങളിലാണ് ഏർപ്പെട്ടത്. കോടതിയിലെ സത്യവാങ്മൂലം സർക്കാർ ചോദിച്ച് വാങ്ങിയതാണെന്നും നടപടി ഭരണഘടനവിരുദ്ധമാണെന്നും രാമൻപിള്ള.

Videos similaires